Headlines

ദോഹയിൽ ഇസ്രായേൽ ആക്രമണം; ജനജീവിതം സാധാരണ നിലയിൽ

ഖത്തറിലെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണം നടന്നെങ്കിലും നഗരത്തിലെ ജനജീവിതം സാധാരണ നിലയിൽ എന്ന് അധികൃതർ അറിയിച്ചു . ചൊവ്വാഴ്ച വൈകീട്ടാണ് ഹമാസ് നേതാക്കൾ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയ ലക്ഷ്യമാക്കി സ്‌ഫോടനമുണ്ടായത്. കതാറ കൾച്ചറൽ വില്ലേജിന് സമീപത്താണ് സംഭവം.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേനയും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി. താമസക്കാരുടെയും പ്രദേശത്തെയും സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.അതേസമയം, സർക്കാർ ഓഫീസുകളും സ്‌കൂളുകളും പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളും ബുധനാഴ്ച സാധാരണ പോലെ പ്രവർത്തിച്ചു. തെരുവുകളിലും മാർക്കറ്റുകളിലും ജനങ്ങൾ പതിവുപോലെ സഞ്ചരിച്ചു. വിമാന സർവീസുകളും തടസ്സപ്പെട്ടിട്ടില്ലെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.
വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

Leave a Reply