Headlines

ദുരന്തഘട്ടങ്ങളിലെ സൈനിക സേവനത്തിന് നൽകേണ്ട തുക, മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് വിനിയോഗിക്കാം: ഹൈക്കോടതി

കഴിഞ്ഞ കാലങ്ങളിലെ ദുരന്തഘട്ടങ്ങളിലെ സേവനത്തിന് സൈന്യത്തിന് സംസ്ഥാന സർക്കാർ നൽകേണ്ട തുക മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നൽകിയ ബിൽ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരിന് അനുമതി നൽകിയത്.

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം ആഭ്യന്തര-ധന മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച ചെയ്യുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്താമെന്ന് അഡീഷണൽ സൊളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ വിശദീകരിച്ചിരുന്നു. ദുരന്തത്തിൽപ്പെട്ടവർക്ക് ഗുണപരമാകുന്ന സമ്മർദ്ദം ചെലുത്തൂവെന്നും എഎസ്ജിയോട് ഹൈക്കോടതി നിർദേശിച്ചു.

Leave a Reply