സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍. കുന്ദമംഗലം കോടതിയാണ് ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും.
ഷിംജിതയെ കൊണ്ടുവരുമെന്നറിഞ്ഞ് കോടതി പരിസരത്ത് വന്‍ ആള്‍ക്കൂട്ടവും എത്തിയിരുന്നു. വലിയ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വടകരയിലെ ബന്ധു വീട്ടില്‍ നിന്ന് ഷിംജിതയെ മെഡിക്കല്‍ കോള്ജ പൊലീസ് പിടികൂടിയത്.ഷിംജിതയ്‌ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസില്‍ വിഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

