ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ
സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്. കേസെടുത്തതിന് പിന്നാലെ അവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിംജിത അറസ്റ്റിലാവുകയായിരുന്നു. കേസിൽ നേരത്തെ, ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.ഷിംജിത വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദീപക്കിന്റെ ആത്മഹത്യാ : പ്രതി ഷിംജിത അറസ്റ്റിൽ; പിടിയിലായത് വടകരയിലെ ബന്ധുവീട്ടിൽ നിന്ന്

