പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയ ഒരു ലഘു ഭക്ഷണമാണ് മഖാന. ദഹനവും, ഹൃദയാരോഗ്യവും മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശ്രദ്ധിക്കുക മഖാന കഴിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ കഴിക്കുന്നത് ഒഴിവാക്കണം
ദിവസേന മിതമായ അളവിൽ മഖാന കഴിക്കുന്നത് മൂലമുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും മഖാന കഴിക്കുന്നത് നല്ലതാണ്. ഇത് വറുത്ത് കഴിക്കുന്നതാണ് ഉചിതം.
ആന്റിഇൻഫ്‌ലമേറ്ററി ഗുണങ്ങൾ
ആന്റിഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളം ഉള്ളതുകൊണ്ട് തന്നെ മഖാന കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. വറുത്ത് കഴിക്കുന്നത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.
ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു
മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. മഖാന കഴിക്കുന്നത് വയറ് നിറയാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

