Headlines

ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഉടനടി രാജ്യം വിടാനുള്ള നിർദേശം നൽകി. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിൻറെ പേരിലാണ് നടപടി.

24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥൻറെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവർത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

Leave a Reply