ഇസ്രായേല്-ഇറാന് സംഘര്ഷം രൂക്ഷമായി തുടരുന്നതിനിടെ തെഹ്റാനില്നിന്ന് എല്ലാവരും ഒഴിയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപും. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സമാന ആവശ്യം ഇസ്രായേല് പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹവും ഉയര്ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇറാന് സ്റ്റേറ്റ് ടിവിക്ക് നേരെ ആക്രമണം നടന്നത്. എല്ലാവരും എത്രയുംപെട്ടെന്ന് തെഹ്റാനില്നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില് കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന് കഴിയില്ലെന്നും താന് ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില് കുറിച്ചു. വടക്കുകിഴക്കന് തെഹ്റാനില്നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല് നേരത്തേ നിര്ദേശിച്ചിരുന്നത്.
തെഹ്റാനില്നിന്ന് എല്ലാവരും ഒഴിയണമെന്ന് യുഎസ് പ്രസിഡന്റ്

