Headlines

തുടർച്ചയായി രണ്ടാം ദിനവും ഇറാനിൽ വൻ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ

ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്‌ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം ഇറാൻ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 6 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

വടക്കൻ ഇസ്രയേലിലെ ഹൈഫയിൽ കെട്ടിടത്തിൽ മിസൈൽ വീണാണ് 5 പേർ മരിച്ചത്. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ 60 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ആക്രമണം ശക്തമാക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണത്തിൽ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേൽ. എന്നാൽ, നിലവിൽ ആക്രമണത്തിൽ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. ഇസ്രായേൽ, യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേൽ നിരവധി തവണ യു.എസിനോട് ആക്രമണത്തിൽ പങ്കാളിയാവാൻ ആവശ്യപ്പെട്ടു.

Leave a Reply