Headlines

തീർഥാടകരുടെ കുട്ടികൾക്കായി 20 സംരക്ഷണ കേന്ദ്രങ്ങൾ

ഹജ്ജിനെത്തിയ മാതാപിതാക്കൾക്ക് ആശ്വാസം നൽകുന്നതിനായി 20 ശിശുസംരക്ഷണ കേന്ദ്രങ്ങൾ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പുണ്യസ്ഥലങ്ങളിൽ ഇത്രയും കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കളിപ്പാട്ടങ്ങൾ, ഉപകരണങ്ങൾ, കിടക്കകൾ എന്നിവയും പ്രത്യേക പരിശീലനം ലഭിച്ച ശിശുപാലകരുമുള്ള ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും കുട്ടികളെ പരിചരിക്കും.

ശിശുക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് എല്ലായ്പ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിൽ വീഡിയോ കോൺഫറൻസിങ് സൗകര്യം കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply