തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും.
മുൻ ചീഫ് സെക്രട്ടറിയായ കെ.ജയകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേവസ്വം ബോർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നത്. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകുമെന്ന് പ്രതികരിച്ചിരുന്നു.
ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.

