Headlines

തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; തീപിടിച്ചത് ഡീസൽ കയറ്റിവന്ന ബോഗികളിൽ

തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡീസൽ കയറ്റിവന്ന ബോഗികളിലാണ് തീപിടിച്ചത്. ഈ റെയിൽ പാതയിൽ ട്രെയിൻഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് പുലർച്ചെ 5:30 ഓടെ ഡീസൽ കൊണ്ടുപോകുന്ന ഒരു ഗുഡ്‌സ് ട്രെയിനിന്റെ നാല് ബോഗികളിലാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്.

പ്രദേശത്ത് വലിയ തീയും പുകയും ഉയർന്നു. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അഗ്നിശമന സേനാ മേധാവി സീമ അഗർവാൾ പറഞ്ഞു. അപകടത്തെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

സംഭവത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

Leave a Reply