Headlines

തിരുവനന്തപുരത്ത് സ്പാ കേന്ദ്രങ്ങളിൽ നഗരസഭയുടെ കർശന പരിശോധന

തിരുവനന്തപുരത്തെ എല്ലാ സ്പാ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി നഗരസഭ. നഗരസഭയുടെ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. തിരുവല്ലയിൽ നടന്ന സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.സെക്രട്ടേറിയറ്റിനു സമീപത്തെ സ്പർശൻ സ്പായിലാണ് കോർപറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്നറിഞ്ഞാണ് കോർപറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.സ്പർശൻ’ എന്ന സ്പാ കേന്ദ്രം അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്നും നഗരസഭ വ്യക്തമാക്കി.

തിരുവനന്തപുരം കോർപറേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്പാ കേന്ദ്രങ്ങളുടേയും ലൈസൻസ് പരിശോധിക്കാൻ മേയർ വി.വി. രാജേഷ് സെക്രട്ടറിക്ക് നിർദേശം നൽകി. വരും ദിനങ്ങളിൽ തലസ്ഥാനത്തെ സ്പാകളിൽ പരിശോധന നടത്തുമെന്ന് മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്പാകളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കും. പൊലീസിന്റെ സഹകരണത്തോടെയാവും പരിശോധനകൾ നടത്തുകയെന്നും സ്ത്രീകൾ പുരുഷൻമാരെയും തിരിച്ചും മസാജ് ചെയ്യുന്ന ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.

Leave a Reply