തിരുവനന്തപുരം ധനുവച്ചപുരത്ത് വീട് കുത്തി തുറന്ന് മോഷണം. 27 പവൻ സ്വർണവും 35,000 രൂപയുമാണ് മോഷണം പോയത്. ധനുവച്ചപുരം സ്വദേശി ഷാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ ഷാജുവും കുടുംബവും വിഴിഞ്ഞത്തുള്ള മകളുടെ വീട്ടിൽ പോയിരുന്ന
സമയത്താണ് മോഷണം നടന്നതെന്നാണ് നിഗമനം.ഇന്ന് രാവിലെയാണ് മോഷണം
സ്ഥിരീകരിച്ചത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കണ്ടതോടെ സമീപത്ത് താമസിക്കുന്ന ഷാജുവിന്റെ സഹോദരനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തുന്നത്. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

