Headlines

തിരുവനന്തപുരത്ത് തെരുവുനായ് ശല്യം കുറയ്ക്കാനായി പൈലറ്റ് പദ്ധതി ആരംഭിച്ചതായി മേയർ വി.വി. രാജേഷ്

തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്റെ നേതൃത്വത്തിൽ തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ കോർപറേഷൻ പരിധിയിലെ വിവിധ മേഖലകളിൽ നിന്ന് 50 തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ചതായും മേയർ അറിയിച്ചു.പിടികൂടിയ നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്‌സിൻ ഉൾപ്പെടെ ആവശ്യമായ എല്ലാ കുത്തിവെപ്പുകളും നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കിയിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. സ്വകാര്യ വ്യക്തികളും സംഘടനകളും അടക്കമുള്ളവരുമായി ചർച്ച പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ പദ്ധതിയുടെ തുടർച്ച ഉറപ്പാക്കുമെനന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply