Headlines

തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ തിരിച്ചിറക്കി

 തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തില്‍ നിന്ന് ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Leave a Reply