Headlines

തിരുവനന്തപുരം നെടുവേലിയിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവറെയും മർദിച്ചു

തിരുവനന്തപുരം നെടുവേലി സ്‌കൂളിലെ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. കന്യാകുളങ്ങര ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൂട്ടത്തല്ല്. സംഘർഷം പിരിച്ചുവിടാൻ ശ്രമിച്ച ഒരു ഓട്ടോ ഡ്രൈവറെയും വിദ്യാർഥികൾ മർദിച്ചതായി നാട്ടുകാർ പറഞ്ഞു.
പരീക്ഷയ്ക്ക് എത്തിയ പ്ലസ് വൺ വിദ്യാർഥികളെയാണ് പരീക്ഷ കഴിഞ്ഞു പോയ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായ മർദ്ദനമേറ്റെന്നും നാട്ടുകാർ അറിയിച്ചു.

Leave a Reply