Headlines

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. കാൽനടയാത്രക്കാരെ ഉൾപ്പെടെ കടത്തിവിടുന്നില്ല

ബസുകൾ തിരിച്ചുവിടുന്നു. 6.45നാണ് മണ്ണിടിച്ചിലുണ്ടായത്. കൽപ്പറ്റയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. പ്രാരംഭ ഘടമെന്ന നിലയിൽ റോഡിലേക്ക് വീണ മരം മുറിച്ച് നീക്കുന്ന നടപടികളാണ് നടക്കുന്നത്. വലിയ രീതിയിലുള്ള ബ്ലോക്ക് ചുരത്തിലുണ്ട്.

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply