Headlines

തന്ത്രി കണ്ഠര് രാജീവർക്കെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

തന്ത്രി കണ്ഠര് രാജീവർക്കെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്. ഒരു കോടതിയേ തന്ത്രിയെ വെറുതേ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയിൽ എത്തിക്കഴിഞ്ഞാൽ തന്ത്രി കുറ്റക്കാരൻ ആയേക്കാം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വാസു അഴിമതി കാണിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കുവേണ്ടി പറയാൻ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം തുടരുകയും ചെയ്തു. പ്രതിപക്ഷ നേതാവായതിനു ശേഷം സതീശൻ തവള വീർത്തതു പോലെ വീർത്തു. കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും. കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Leave a Reply