Headlines

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നൊരുക്കങ്ങൾക്ക് രൂപം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 ന് സംസ്ഥാനത്ത് എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

വികസിത കേരളം എന്ന ആശയം താഴെതട്ടിൽ എത്തിക്കാൻ പാർട്ടി രൂപം നൽകിയതായി രമേശ് പറഞ്ഞു. തൃശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഒരോ വാർഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കും.

ഓഗസ്റ്റ് ഒന്ന് മുതൽ 10 വരെ വാർഡ് സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് എല്ലാ വാർഡുകളിലും സ്വഭിമാന ത്രിവർണ റാലികൾ നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply