തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.തടവുകാർക്ക് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജിയിൽ ഉന്നയിക്കുന്നത്. എന്നാൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ നിയമപരമായ മെറിറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം സ്‌കിൽഡ് ജോലിക്ക് 620 രൂപ, സെമി-സ്‌കിൽഡ് ജോലിക്ക് 560 രൂപ, അൺ-സ്‌കിൽഡ് ജോലിക്ക് 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം വർധിപ്പിച്ചിരുന്നത്.
തടവുകാരുടെ വേതനവർധനവ് ; പൊതു പൊതുതാത്പര്യ ഹർജി കോടതി തള്ളി

