Headlines

ഡൽഹി സഫ്ദർജംഗിൽ എൻഡിഎംസി ഗോഡൗണിന് വൻ തീപിടുത്തം

ഡൽഹിയിലെ സഫ്ദർജംഗിൽ എൻഡിഎംസി (NDMC) ഗോഡൗണിന് തീപിടിച്ചു. സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപമാണ് തീപിടുത്തം ഉണ്ടായത്.വൻതീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൌണിൽ പ്ലാസ്റ്റികും സിലിണ്ടറും ഉൾപ്പെടെയുള്ള വസ്തുക്കളുണ്ടായിരുന്നു. സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഫ്‌ലൈ ഓവറിന്റെ ഒരു വശത്തേക്കുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. എട്ട് യൂണിറ്റ് ഫയർഫോഴ്‌സാണ് സ്ഥലത്തെത്തിയത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ മരങ്ങളുൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്.

Leave a Reply