Headlines

ട്രംപ് സമാധാന നൊബേലിന് അർഹൻ; ഇന്ത്യ-പാക് വെടിനിർത്തലിൽ നിർണായക പങ്കു വഹിച്ചു’; യുഎന്നിൽ പാക് പ്രധാനമന്ത്രി

യുഎന്നിൽ ട്രംപിനെ പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക പങ്കു വഹിച്ചെന്ന് ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തി. വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.ഷരീഫുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. പാക് സൈനിക മേധാവി അസിം മുനീറും സംഘത്തിലുണ്ടായിരുന്നു.

Leave a Reply