റമസാൻ വിളിപ്പാടകലെ എത്തിയതോടെ സമൂഹ നോമ്പുതുറയ്ക്കുള്ള കൂടാരങ്ങൾ (ടെന്റ്) സ്ഥാപിക്കുന്നതിനു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. പൊതുജന സുരക്ഷ കണക്കിലെടുത്ത് കർശന നിബന്ധനകളാണ് ഇത്തവണ ഏർപ്പെടുത്തുന്നത്. അതത് എമിറേറ്റിലെ മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് അതോറിറ്റി എന്നീ വകുപ്പുകളിൽനിന്ന് അനുമതി വാങ്ങണം. മാസപ്പിറവി കാണുന്നതിന് അനുസരിച്ച് ഫെബ്രുവരി 17നോ 18നോ ആയിരിക്കും റമസാൻ വ്രതാരംഭം. നിബന്ധനകൾ
∙ കൂടാര നിർമാണത്തിനു തീപിടിക്കാത്ത ഉയർന്ന നിലവാരമുള്ള വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.
∙ കൂടാരങ്ങളുടെ വലുപ്പം അനുസരിച്ച് മതിയായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധം
∙ അംഗീകൃത സാങ്കേതിക വിദഗ്ധരാകണം ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങുകൾ ചെയ്യേണ്ടത്.
∙ കൂടാരത്തിനകത്തെ താപനില ക്രമീകരിക്കുന്നതിന് സുരക്ഷിത അകലത്തിൽ എസി സ്ഥാപിക്കണം.
∙ ടെന്റിനകത്ത് പാചകം കർശനമായി നിരോധിച്ചു
∙ അംഗീകൃത കേറ്ററിങ് സെന്ററുകളിൽനിന്നു മാത്രമേ ഭക്ഷണം എത്തിക്കാൻ അനുവാദമുള്ളൂ.
∙ റോഡുകൾക്കോ കാൽനട യാത്രക്കാർക്കോ തടസ്സമുണ്ടാക്കാത്ത വിധത്തിലായിരിക്കണം ടെന്റുകൾ.
∙ അടിയന്തര ഘട്ടങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാകണം കൂടാരം സ്ഥാപിക്കേണ്ടത്.
ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ

