ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഒമാന്‍ ഇറങ്ങുന്നു. ഇന്ന് ഉച്ചക്ക് ഒമാന്‍ സമയം 1.30ന് ശ്രീലങ്കലയിലെ എസ്എസ്‌സി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. കരുത്തരായ സിംബാബ്‌വെയാണ് ഒമാന്റെ എതിരാളികള്‍. ലോകകപ്പിലെ ഇരു ടീമുകളുടെയും ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത്.ലോകകപ്പില്‍ ഒമാന്റെ മുഴുവന്‍ മത്സരങ്ങളും ശ്രീലങ്കയിലെ വിവിധ സ്‌റ്റേഡിയങ്ങളിലായാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് ബിയില്‍ ഒമാന്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയര്‍ലൻഡ് ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് മുന്നേറും. ഫെബ്രുവരി 12ന് ശ്രീലങ്കക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. 14ന് അയര്‍ലൻഡിനെയും 20ന് ഓസ്‌ട്രേലിയെയും നേരിടും.
ഒമാന്‍ ടീം: ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നദീം, ശകീല്‍ അഹമദ്, ഹമ്മദ് മിര്‍സ, വസീം അലി, കറന്‍ സോനവാലെ, ശാഹ് ഫൈസല്‍, നദീം ഖാന്‍, സുഫിയാന്‍ മഹ്മൂദ്, ജയ് ഒദോദ്ര, ശഫീഖ് ജാന്‍, ആശിഷ് ഒദേദ്ര, ജിതിന്‍ രാമനന്ദി, ആമിര്‍ കലീം.

