Headlines

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ന്യൂസിലൻഡിന്റെ വിജയം. ഇതോടെ ന്യൂസിലൻഡ് സൂപ്പർ എട്ട് ഉറപ്പാക്കി.

സ്കോർ- കാനഡ: 4/173 (20 ഓവർ),ന്യൂസിലൻഡ്: 2/176 (15.1 ഓവർ)ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ന്യൂസിലൻഡ് ബൗളർമാരെ കണക്കിന് പ്രഹരിച്ച കാനഡ ബാറ്റർമാർ സ്കോർ 173 ൽ എത്തിച്ചു. യുവരാജ് സമ്രയുടെ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്.

65 പന്തിൽ 110 റൺസ് ആണ് താരം നേടിയത്. 36 റൺസെടുത്ത് ക്യാപ്റ്റൻ ദിൽപ്രീത് ബാജ്‌വ യുവരാജിന് മികച്ച പിന്തുണ നൽകി. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി, ജേക്കബ് ഡെഫി,ജെയിംസ് നിഷാം,കെയ്ൽ അലക്സ് ജാമിസൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് റചിൻ–ഫിലിപ്‌സ് കൂട്ടുകെട്ട് ആണ് മത്സരം ന്യൂസിലൻഡിന്റെ വരുതിയിലാക്കിയത്. 73 പന്തിൽ 146 റൺസ് ആണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

ഫിലിപ്‌സ് 36 പന്തിൽ പുറത്താകാതെ 76 (6 സിക്സും 4 ഫോറും) റൺസും റചിൻ 39 പന്തിൽ പുറത്താകാതെ 59 റൺസ് നേടി. 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം മറികടന്നു.

Leave a Reply