Headlines

ടി.വിക്കും പുന്നൂസിനും സമീപം സ്വന്തം മണ്ണിൽ വി.എസിന് അന്ത്യവിശ്രമം;വലിയ ചുടുകാട്ടിൽ പ്രത്യേക സ്ഥാനം

പുന്നപ്രയുടെ സമര നായകൻ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളും.
കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെയും സംസ്‌കാരം നടത്തുക.

വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്ന വലിയ ചുടുകാട് ശ്മശാനം വിഎസിന്റെ പേരിലാണെന്ന പ്രത്യേകതയുണ്ട്. പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ സംസ്‌കാരച്ചടങ്ങുകളാണ് ഇവിടെ നടക്കുക. സ്മാരകത്തിൽ സംസ്‌കാരച്ചടങ്ങുകൾക്കായി പ്രത്യേകം വേർതിരിച്ച ഭൂമിയുണ്ട്. പുന്നപ്ര സമര നേതാവായിരുന്ന പി.കെ.ചന്ദ്രാനന്ദൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

Leave a Reply