Headlines

ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു

ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാനാണ് ടി ജെ ഐസക്ക്. എൻഡി അപ്പച്ചൻ രാജി വെച്ച ഒഴിവിലാണ് നിയമനം. എൻ ഡി അപ്പച്ചനെ എഐസിസി അംഗമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകുമെന്ന് ടി ജെ ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്നും ഐസക്ക് വ്യക്തമാക്കി.

Leave a Reply