Headlines

ഞാൻ അനുഭവിച്ചത് സിനിമയാക്കും; സിനിമ പ്രഖ്യാപനവുമായി കൂട്ടിക്കൽ ജയചന്ദ്രൻ

താൻ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുക്കുമെന്ന് നടനും അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ. ആദ്യം തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കുമെന്നും, തുടർന്ന് അതിനെ ആധാരമാക്കി സിനിമ ഒരുക്കുമെന്നും ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
സിനിമയിൽ പ്രധാന വേഷം ചെയ്യുക ഒരു മഹാനടനായിരിക്കുമെന്നും, സംവിധാനം നിർവഹിക്കുക പ്രഗത്ഭനായ സംവിധായകനായിരിക്കുമെന്നും ജയചന്ദ്രൻ അറിയിച്ചു. ചിത്രത്തിൽ പുതുമുഖങ്ങളായിരിക്കും പ്രധാന കഥാപാത്രങ്ങളായി എത്തുക എന്നും കുറിപ്പിൽ പറയുന്നു.

Leave a Reply