Headlines

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ലുഫ്താൻസ എയർലൈൻസിന്റെ എൽഎച്ച് 752 വിമാനമാണ് തിരിച്ചിറക്കിയത്. ബോയിങ് 787-9 ഡ്രീംലൈനർ വിമാനമാണിത്. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 1.30 ന് ഹൈദരാബാദിൽ എത്തേണ്ട വിമാനമാണ് തിരിച്ചിറക്കിയത്.

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു വിമാനം പുറപ്പെട്ടത്. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം ഇറക്കാൻ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്.

സാഹചര്യം കണക്കിലെടുത്ത് അധികൃതർ വിമാനത്താവളത്തിൽ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തിൽ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാർ പറഞ്ഞു.

Leave a Reply