തമിഴകത്ത് ഇന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് രാധിക ശരത്കുമാർ. എഴുപതുകളിൽ തുടങ്ങിയതാണ് രാധികയുടെ സിനിമാ ജീവിതം. 50 വർഷത്തോട് അടുക്കുകയാണ് രാധികയുടെ സിനിമാ യാത്ര. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം അഭിനയിച്ച നടനായിരുന്നു സൂര്യയുടെ അച്ഛൻ ശിവകുമാർ. സൂര്യയ്ക്കൊപ്പവും രാധിക സ്ക്രീൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വെറുതേ ഇരുന്ന സൂര്യയെ ജ്യോതികയുമായി ചേര്‍ത്തുവച്ച ‘അയോഗ്യപ്പയല്‍’ രാധികയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകുമാർ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വളരെ രസകരമായാണ് ആ കഥ ഇരുവരും പറഞ്ഞത്. “സെറ്റിൽ സൂര്യ വളരെ സൈലന്റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധെെര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും”.- രാധിക ശരത്കുമാർ പറഞ്ഞു.
ചിട്ടി എന്ന സീരിയലില്‍ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ- ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതല്‍ വെെകുന്നേരം വരെ ശിവകുമാർ സാറിന്റെ അടുത്ത് അതേക്കുറിച്ച് മാത്രമേ ഞാൻ ചോദിക്കൂ. സൂര്യ എന്നെ ഫോണ്‍ ചെയ്ത് അപ്പ എന്ത് പറയുകയാണെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തെടുത്തു. ഇതേക്കുറിച്ച് ശിവകുമാറും തമാശയായി സംസാരിച്ചു. “വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്.

