Headlines

ജെൻ സി പിന്തുടരേണ്ട ഈ ‘പോസ്റ്റ്-വർക്കൗട്ട്’ ശീലങ്ങൾ അറിയാമോ?

ജിമ്മിലെ ഹെവി വർക്കൗട്ട് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് പോയി ഫോണിൽ സ്ക്രോൾ ചെയ്തിരിക്കുകയാണോ നിങ്ങളുടെ പതിവ്? എങ്കിൽ നിങ്ങൾ ചെയ്യുന്നത് വലിയൊരു തെറ്റാണ്! മസിൽ വളരാനും ബോഡി ഷേപ്പ് നിലനിർത്താനും ജിമ്മിൽ എടുക്കുന്ന എഫർട്ടിനോളം തന്നെ പ്രാധാന്യമുണ്ട് വർക്കൗട്ടിന് ശേഷമുള്ള നിങ്ങളുടെ ശീലങ്ങൾക്കും..ജിമ്മിലെ കഠിനമായ സെഷനുകൾക്ക് ശേഷം ജെൻ സി ഫോളോ ചെയ്യേണ്ട ചില ‘പ്രോ’ ടിപ്‌സുകൾ ഇതാ.

ഫിറ്റ്‌നസ് യാത്രയിൽ പലരും വരുത്തുന്ന പ്രധാന തെറ്റാണ് വർക്കൗട്ട് കഴിഞ്ഞാൽ ഉടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്. എന്നാൽ വർക്കൗട്ടിന് ശേഷമുള്ള 30-60 മിനിറ്റുകൾ വളരെ നിർണ്ണായകമാണ്. നിങ്ങളുടെ ബോഡി ഗോൾസ് വേഗത്തിൽ നേടിയെടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

  1. കൂൾ ഡൗൺ ചെയ്യാൻ മറക്കരുത്
    വർക്കൗട്ട് കഴിഞ്ഞ ഉടൻ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ഒട്ടും നല്ലതല്ല. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ 5-10 മിനിറ്റ് ‘കൂൾ ഡൗൺ’ വ്യായാമങ്ങൾ ചെയ്യുക. സ്ലോ വാക്കിംഗ് അല്ലെങ്കിൽ ബോഡി സ്ട്രെച്ചിംഗ് എന്നിവ ഇതിനായി തിരഞ്ഞെടുക്കാം. ഇത് മസിൽ വേദന കുറയ്ക്കാൻ സഹായിക്കും.

Leave a Reply