Headlines

ജൂലായ് മുതൽ റെയിൽവേ ടിക്കറ്റ് നിരക്കിൽ വർദ്ധന

ജൂലായ് ഒന്നുമുതൽ റെയിൽവേ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്താൻ തീരുമാനം
വർഷങ്ങൾക്ക് ശേഷമാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നത്. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.

നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിൽ വർധനവ് വരുത്താനാണ് തീരുമാനം. എസി ടിക്കറ്റുകളിൽ രണ്ട് പൈസ നിരക്കിലും വർദ്ധിപ്പിക്കും.

സബർബൻ ട്രെയിനുകൾക്കും 500 കി.മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 500 കി.മീറ്ററിന് മുകളിൽവരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കുവർധനവ് ഉണ്ടായേക്കില്ല.

Leave a Reply