Headlines

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍, വി പി ജോയി ചെയര്‍മാന്‍

സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി ആര്‍ ശോഭ കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. സംസ്ഥാന ബജറ്റിലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അത് സമയബന്ധിതമായി നടപ്പാക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കി പ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply