ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് സംഘടനയുമായി ബന്ധപ്പെട്ട രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മാവി, സുബൈർ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്ജമ്മു കശ്മീർ പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഭീകരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ഉദ്ദംപൂർ ജില്ലയിലെ ജോഫർ വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്.വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരും സൈന്യവും തമ്മിൽ ഒരു മണിക്കൂറിലധികം ഏറ്റുമുട്ടൽ തുടർന്നു. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്.

