ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ധാരണയായതോടെ അതിർത്തി മേഖലകളിലെ ജനജീവിതം പതുക്കേ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇതിനോടൊപ്പം താൽകാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. അതിർത്തി മേഖലയിൽ അടക്കം സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമായി തുടരുകയാണ്. ജമ്മുകശ്മീരിലെ സാംബ ജില്ലയുടെ അന്താരാഷ്ട്ര അതിർത്തികളിൽ കഴിഞ്ഞ ദിവസം സംശായ്സ്പദമായി ഡ്രോണുകൾ കണ്ടിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൈന്യം അറിയിച്ചു.
ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പൂഞ്ചിലെത്തി സാഹചര്യം വിലയിരുത്തി. ഷെല്ലിംഗിൽ വലിയ നഷ്ടം നേരിട്ട പ്രദേശമായിരുന്നു പൂഞ്ച്. പൂഞ്ചിന്റെ വേദന നമ്മുടേത് കൂടിയാണെന്നും ആക്രമണത്തെ പ്രതിരോധിച്ച ജനതയ്ക്ക് തന്റെ സല്യൂട്ട് എന്നും ഒമർ അബ്ദുള്ള പറഞ്ഞു.

