Headlines

ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്; പ്രസാധകര്‍ കള്ളം പറയുന്നു, ഓണ്‍ലൈനില്‍ ലഭ്യമെന്ന് രാഹുല്‍ഗാന്ധി

കരസേനാ മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ( എം എം നരവനെ) ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന വിവാദ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ. പുസ്തകത്തിന്റെ പിഡിഎഫും പുറത്തു വിട്ടിട്ടില്ലെന്നും പെന്‍ഗ്വിന്‍ ബുക്‌സ് വ്യക്തമാക്കി. പുസ്തകത്തിന്റെ അനധികൃത കോപ്പികള്‍ വ്യാപകമായി പ്രചരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്റെ വിശദീകരണം.’ഇന്ത്യന്‍ ആര്‍മി മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മ്മക്കുറിപ്പായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കുന്നു. അച്ചടിച്ചോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ ഒരു പകര്‍പ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.’ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

പ്രിന്റ്, ഡിജിറ്റല്‍, പിഡിഎഫ്, അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോര്‍മാറ്റില്‍, ഓണ്‍ലൈനിലോ ഓഫ്ലൈനിലോ, ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ പുസ്തകത്തിന്റെ ഏതൊരു പകര്‍പ്പും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പകര്‍പ്പവകാശ ലംഘനമാണ്. അത് ഉടനടി നിര്‍ത്തലാക്കണം.’ പെന്‍ഗ്വിന്‍ കമ്പനി മുന്നറിയിപ്പു നല്‍കി. ഇത്തരത്തില്‍ അനധികൃതമായി പ്രചരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply