Headlines

ചർമത്തിലെ കരിവാളിപ്പ് മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈ നാച്ചുറൽ ബ്ലീച്ച്

വെയിലത്തിറങ്ങിയാലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ടാൻ ആണ്. ഇത് ചർമത്തിൻ്റെ തിളക്കവും നിറവും മങ്ങാൻ കാരണമാകുന്നു. ഈ കരിവാളിപ്പ് മാറ്റാൻ വിപണിയിൽ കിട്ടുന്ന വിലകൂടിയ സ്കിൻ കെയർ വസ്തുക്കളും വാരിക്കൊരി ഉപയോ​ഗിക്കാറുണ്ട്.അതിൽ പ്രധാനപ്പെട്ടതാണ് ബ്ലീച്ച്. എന്നാൽ വിപണിയിൽ ലഭ്യമായ ബ്ലീച്ചുകൾ ചർമത്തിന്റെ നിറം വ‍ർധിപ്പിക്കുമെങ്കിലും അവയിൽ അടങ്ങിയ കെമിക്കലുകൾ ചർമത്തിന് ദോഷകരമായിരിക്കാം. എന്നാൽ വീട്ടിൽ സ്ഥിരമായി ഉപയോ​ഗിക്കുന്ന ചില വസ്തുക്കൾ ഉപയോ​ഗിച്ച് നാച്ചുറലായി ബ്ലീച്ച് ഉണ്ടാക്കിയാലോ?

ആവശ്യമായി സാധനങ്ങൾ
കടലമാവ് – 2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

നാരങ്ങാനീര് – 2-3 തുള്ളി

തേൻ – 1 ടീസ്പൂൺ

തൈര് അല്ലെങ്കിൽ റോസ് വാട്ടർ – 2 ടീസ്പൂൺഈ സാധനങ്ങളെല്ലാം ആദ്യം പ്രത്യേകം അളന്നു മാറ്റിവയ്ക്കുക.

തയ്യാറാക്കുന്ന വിധം

ബ്ലീച്ച് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ കടലമാവ് എടുക്കാം. ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ തേൻ, 2-3 തുള്ളി നാരങ്ങാനീര്, രണ്ട് ടീസ്പൂൺ തൈര് അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രതം പേസ്റ്റ് രൂപത്തിലാക്കുക. ഇത്രയേയുള്ളൂ! നിങ്ങളുടെ നാച്ചുറൽ ബ്ലീച്ച് തയ്യാറായിക്കഴിഞ്ഞു.

Leave a Reply