Headlines

ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; കാനഡയിൽ മലയാളി പൈലറ്റിന് ദാരുണാന്ത്യം

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.

കാനഡ മാനിറ്റോബ സ്റ്റൈൻ ബാങ്ക് സൗത്ത് എയർപോർട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രിയാണ് അപകടം. ഒരേ സമയം റൺവേയിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കേയാണ് അപകടം നടന്നത്. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്ളയിങ് സ്‌കൂൾ വിദ്യാർഥിയാണ്.

Leave a Reply