Headlines

ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയുമോ?

ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അനവധി അവകാശവാദങ്ങളാണ് പ്രചരിക്കുന്നത്. ഇഞ്ചി മുതൽ പച്ചവെള്ളം വരെ പലതും ഈ പട്ടികയിലുണ്ട്. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയും എന്ന വാദമാണ്. എന്നാൽ ഇതിന് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?

ചൂടുവെള്ളത്തിന്റെ ഗുണം

ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന ബോധ്യം പലർക്കുമുണ്ട്. തിളപ്പിക്കുന്നതിലൂടെ വെള്ളം കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രധാനം. എന്നാൽ ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്ന വാദത്തെ ശരിവെക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടില്ല. എന്നാൽ വെള്ളം കുടിക്കുന്നത് പൊതുവേ ശരീരഭാരം കുറയാൻ സഹായിക്കാറുണ്ട്.

എന്നാൽ സത്യം എന്ത്?

ഭക്ഷണത്തിന് മുൻപായി വെള്ളം കുടിക്കുന്നത് വേഗം വയറ് നിറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് തടയാനും സഹായിക്കും. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകളും മറ്റും ഒഴിവാക്കാനും വെള്ളം സഹായകമാണ്. ചൂടുവെള്ളം വയറിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നും ഇതിലൂടെ ദഹനം മികച്ചതാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്. ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാണ്. എന്നാൽ ചൂടുവെള്ളത്തിന് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവില്ല

Leave a Reply