ഗുജറാത്ത് തീരത്ത് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ച രണ്ട് വിദേശ പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ഏകദേശം 203 കിലോ ക്രിസ്റ്റൽ രൂപത്തിലുള്ള മെത്താംഫെറ്റമിൻ പിടിച്ചെടുത്തു.കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംയുക്ത നടപടി.
കടത്താൻ ഉപയോഗിച്ച ബോട്ട് പിടിച്ചെടുത്ത് തുറമുഖത്ത് എത്തിച്ചു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിട്ടുണ്ട്. ലഹരിയുടെ ഉറവിടവും പിന്നിലെ അന്തർദേശീയ ബന്ധങ്ങളും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.സമീപകാലത്ത് ഗുജറാത്ത് തീരത്ത് ലഹരി കടത്തൽ ശ്രമങ്ങൾ വർധിച്ചതിനെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട: 203 കിലോ മെത്താംഫെറ്റമിൻ പിടികൂടി, രണ്ട് വിദേശികൾ കസ്റ്റഡിയിൽ

