കരയുദ്ധത്തിനൊപ്പം വ്യോമാക്രമണവും ശക്തമാക്കി ഇസ്രായേൽ .ഇന്ന് ഗസ്സ സിറ്റിയിൽ
ഇസ്രായേൽ വർഷിച്ച ബോംബുമഴയിൽ 51 പേരെയാണ് കൂട്ടക്കൊല ചെയ്തത്. പതിനായിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്. അന്താരാഷ്ട്ര സമ്മർദങ്ങളെ മുഴുവൻ അവഗണിച്ചാണ് ഇസ്രായേൽ, ഗസ്സയിൽ സമ്പൂർണ അധിനിവേശം നടത്തുന്നത്.
കരയാക്രമണത്തിൽ നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറയന്നു. ഒപ്പം വ്യോമാക്രണവും ശക്തമാണ്. പലായനം ചെയ്യാൻ ഇസ്രായേൽ അനുവദിച്ചു കൊടുത്ത പ്രത്യേക പാത 48 മണിക്കൂർ കൂടി തുറന്നിരിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.

