Headlines

ഗസ്സയ്ക്കായി ഷാർജ ചാരിറ്റിയുടെ 26 ലക്ഷം ദിർഹം ഉള്ള സഹായകാമ്പയിൻ

ഗസ്സയിലെ യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തമായി ഷാർജ ചാരിറ്റി ഇൻറർനാഷനൽ. ശുദ്ധജലം, ഭക്ഷണം എന്നിങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം . യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച വിപുലമായ ഗാ ലന്റ് നൈറ്റ്-3 സംരംഭത്തിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

തുടർച്ചയായ സംഘർഷങ്ങളാൽ തകർന്ന കുടുംബങ്ങൾക്ക് സുസ്ഥിര, ജീവൻ രക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാൻ യു.എ.ഇയിലുടനീളമുള്ള ദാതാക്കളെ കാമ്പയിനിന്റെ ഭാഗമാകാൻ അധികൃതർ ക്ഷണിച്ചു.പദ്ധതിയിൽ 12 പുതിയ കിണറുകൾ കുഴിക്കുന്നതിനായി 12 ലക്ഷം ദിർഹം അനുവദിക്കും. ഇതുവഴി 3.12 ല ക്ഷത്തിലധികം ഗസ്സ നിവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ സാധിക്കും. കൂടാതെ, 12 ചാരിറ്റബിൾ അടുക്കളകൾക്കും 20 ഓവനുകൾക്കും വേണ്ടി 14 ലക്ഷം ദിർഹം ചെലവഴിക്കും. ഇതുവഴി കുട്ടികൾ, വയസ്സുകൂടിയവർ, രോഗികൾ ഉൾപ്പെടെ 45,000-ത്തിലധികം ആളുകൾക്ക് ദിവസേന ആഹാരം നൽകാനാകും.

Leave a Reply