രാജ്യത്തെ വിവിധ ഗതാഗത സേവനങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാക്കാം, ദർബ് ആപ്ലിക്കേഷനിലൂടെ, ഉപയോക്താക്കൾക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാർത്തകൾ, അറിയിപ്പുകൾ, മറ്റ് ഇവന്റുകൾ എന്നിവ അറിയാനും ഗവൺമെന്റ് പോളിസികൾ, മറ്റ് നിയന്ത്രണങ്ങൾ, നിലവിലുള്ള സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ദർബ് ആപ്പിലൂടെ എളുപ്പം ആക്സസ് ചെയ്യാം.
പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദർബ് ആപ് രൂപകൽപന ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദർബ് ആപ് രൂപകൽപന ചെയ്തിരിക്കുന്നത്.
കടൽ മാർഗമുള്ള ഗതാഗതത്തിനും കര ഗതാഗതത്തിനുമുള്ള വിവിധ സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാണ്. സമുദ്രഗതാഗത ഉപയോക്താക്കൾക്ക്, ചെറിയ ബോട്ടുകളുടെ രജിസ്ട്രേഷൻ, മാനേജ്മെന്റ് നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ആപ്പിലൂടെ പൂർത്തിയാക്കാം. വിവിധ സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി ട്രാക്ക് ചെയ്യാനും സാധിക്കും. പൊതുജനങ്ങൾക്ക് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഓഫിസുകൾ സന്ദർശിക്കാതെ തന്നെ സ്മാർട്ട്ഫോൺ വഴി സേവനങ്ങൾ ഉറപ്പാക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. നാഷണൽ ഓതന്റിഫിക്കേഷൻ സിസ്റ്റം അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുരക്ഷിതമായി ആപ്പിൽ ലോഗിൻ ചെയ്യാം. ദർബ് ആപ് ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

