രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. തിങ്കളാഴ് പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനത്തിൽ രാജ്യത്തുടനീളം വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്നും ഹ്യുമിഡിറ്റിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
രാത്രിയിലായി ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനിടയുണ്ടെന്നും, അതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ്
നിർദ്ദേശം നല്കി.ദോഹയിൽ താപനില 32°C നും 44°C നും ഇടയിലായിരിക്കും. ഏറ്റവും ഉയർന്ന താപനില 45°C മിസൈദിൽ അനുഭവപ്പെടും.
പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ:
വെയിലത്ത് അനാവശ്യമായി സമയം ചെലവാക്കുന്നത് ഒഴിവാക്കുക.
മതിയായ വെള്ളം കുടിക്കുകയും ശരീരത്തെ തണുപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക.രോഗമുള്ളവരും കുട്ടികളും മുതിർന്നവരും പ്രത്യേക ശ്രദ്ധ കാണിക്കുക.ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുക.

