Headlines

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ രം​ഗത്ത്

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയ പ്രവർത്തനം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കാണുന്നതെന്നും പറഞ്ഞ ​ഗവർണർ ഇതു മാറിയാൽ മാത്രമേ അടുത്ത തലമുറക്ക് പ്രയോജനം ഉണ്ടാകുകയുള്ളൂവെന്നും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പറഞ്ഞു.

അതേസമയം, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രം രാജ്ഭവനിൽ സ്ഥാപിച്ചതിൽ ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ ഗാന്ധി, അംബേദ്ക്കർ എന്നിവരുടെ ചിത്രമുയർത്തി എസ്എഫ്ഐ പ്രതിഷേധിച്ചു.

Leave a Reply