കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ സഹോദരൻ പ്രമോദിന്റെ മൃതദേഹം തലശേരി ബീച്ചിൽ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലൂക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക് നിഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം – മുട്ടിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

