Headlines

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40ലക്ഷം കവർന്ന പ്രതി ഷിബിൻ ലാൽ പിടിയിൽ

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാൽ ബസ്സിൽ വച്ചാണ് പിടിയിലായത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് പ്രതി പെലീസ് കസ്റ്റഡിയിലാവുന്നത്. തൃശ്ശൂരിൽനിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് വരുന്ന വഴിയിലാണ് ഇയാൾ പോലീസിന്റെ പിടിയിലായെതെന്നാണ് വിവരം. അതിനൊപ്പം തന്നെ ഇയാൾ പാലക്കാട്ടേക്ക് പോയതായുള്ള അനൗദ്യോ​ഗി​ഗ വിവരവും പൊലീസിൽ നിന്ന് ലഭിക്കുന്നുണ്ട്.

ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. അതേസമയം ഇയാളിൽ നിന്ന് 50,000 രൂപ മാത്രമാണ് കണ്ടെടുത്തത്. ബാക്കി പണത്തെക്കുറിച്ച് നിലവിൽ പൊലീസിന് വ്യക്തതയില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply