Headlines

കോടിക്കണക്കിന് ആളുകൾ കേട്ട അറഫ പ്രഭാഷണം മലയാളത്തിലേക്ക് മൊഴിമാറ്റിയതിന്റെ നിറവിൽ മലപ്പുറംകാരൻ

20 ലക്ഷത്തിലേറെ ഹാജിമാരും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളും കേട്ട അറഫ പ്രഭാഷണം മലയാളത്തിലേക്ക് മൊഴിമാറ്റിയതിന്റെ നിറവിലാണ് മലപ്പുറം പുളിക്കൽ അരൂർ സ്വദേശി സജീൽ മുഹിയുദ്ദീൻ അൽ മക്കി.

ഹറം പള്ളിയിലെ ലൈവ് ഖുതുബ പ്രോജക്ടിൽ അസിസ്റ്റന്റ് പ്രോജക്ട് കോ ഓർഡിനേറ്ററും പദ്ധതിയിലെ ഏക മലയാളിയുമാണ് സജീൽ. ഹറം പള്ളിയിൽ ജുമുഅ ഖുതുബ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതും സജീൽ തന്നെയാണ്. റിയാദിലെ അൽയാസ്മിൻ ഇന്റർനാഷനൽ സ്‌കൂളിൽ നിന്ന് പ്ലസ് ടുവും മസ്ജിദുൽ ഹറം കോളജിൽനിന്ന് ബിരുദവും പൂർത്തിയാക്കിയാണു ഹറം പള്ളിയിൽ ജോലിക്കു ചേർന്നത്. മലയാളം കൂടാതെ ഉറുദു, തമിഴ്, ഹിന്ദി, അറബിക്, ഇംഗ്ലിഷ് തുടങ്ങി 35 ഭാഷകളിൽ തത്സമയ വിവർത്തനമുണ്ടായിരുന്നു.

Leave a Reply