Headlines

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. 14പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഋതുരാജ് ഹോട്ടൽ രാത്രി 8.15ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേമാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

14 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കമ്മീഷണർ അറിയിച്ചു. തീപിടിത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാർ സംഭവത്തിൽ ഉടൻ നടപടിയെടുക്കാനും ദുരിതബാധിതരെ രക്ഷപ്പെടുത്താനും സംസ്ഥാന ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply