കൊല്ലം അഞ്ചൽ പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ അടിച്ചു കൊന്നു.
അഞ്ചൽ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളിൽ നിന്നവർക്കാണ് കടിയേറ്റത്.
മാവേലിക്കരയിൽ കെഎസ്ഇബി ഓഫീസിലും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. ജീവനക്കാരന് കടിയേറ്റു. രക്ഷപ്പെടുന്നതിനിടെ മറ്റൊരു ജീവനക്കാരിക്ക് വീണ് പരിക്കേറ്റു.

